Cinema
‘സാജൻ ബേക്കറി’ റാന്നിയിൽ
അജു വർഗീസ് നായകനായി അഭിനയിക്കുന്ന “സാജൻ ബേക്കറി സിൻസ് 1962” റാന്നിയിൽ ചിത്രീകരണം ആരംഭിച്ചു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന് നായികയാവുന്നു. ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അജു വർഗിസ്,അരുൺ ചന്തു എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള,എഡിറ്റര്‍-അരവിന്ദ് മന്മദന്,കല-എം ബാവ,വസ്ത്രാലങ്കാരം- ബുസി, ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ചന്തു. ലൗ ആക് ഷൻ ഡ്രാമയ്ക്കു ശേഷം ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് “സാജൻ ബേക്കറി സിൻസ് 1962” നിർമ്മിക്കുന്നത്.
കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്.
പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ.വാർത്ത പ്രചരണം-
എ എസ് ദിനേശ്.