News
എസ്ബിഐ എ.ടി.എം ൽ കവർച്ചാശ്രമം
തൃശ്ശൂർ: കേരളത്തിൽ വീണ്ടും എ ടി എം കവർച്ചാശ്രമം.കൊണ്ടാഴി പാറമേൽ എസ്ബിഐ യുടെ എ ടി എം ൽ ആണ് കവർച്ചാശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തുറക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
എ ടി എം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ശബ്ദം കേട്ട് നാട്ടുകാർ എത്തുകയും തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് ഇവർ കാറിൽ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകൾ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.
രക്ഷപ്പെടുന്നതിനിടയിൽ കാർ തകരാറിലാവുകയും തുടർന്ന് ഇവർ കാറിൽനിന്നിറങ്ങി ഓടി രക്ഷപെടുകയും ചെയ്യ്തു.പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.