News
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തു മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്.ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ രാവിലെ 10 മണിയോടെയാണ് സംഭവം.
ഗൗരിശങ്കർ ജംഗ്ഷഷൻ കടന്നു വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെട്രോൾ കുപ്പി മറിഞ്ഞു കാർ കത്തിയതാണോ,അതോ അറിഞ്ഞുകൊണ്ട് കത്തിച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു.