Uncategorized

മേട്ടുപ്പാളയത്ത് മതിലിടിഞ്ഞു വീടുകൾക്ക് മേൽ വീണ് 17 പേർ മരിച്ചു

കോയമ്പത്തൂർ: കനത്ത മഴയിൽ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞു വീടുകൾക്ക് മേൽ വീണ് 17 പേർ മരിച്ചു.12 സ്ത്രീകളും മൂന്ന് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.നാലു വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്.

മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽ തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.

തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. നിരവധി ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഊട്ടി മേട്ടുപ്പാളയം റൂട്ടിൽ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

അടിയന്തിര സാഹചര്യം നേരിടുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ 176 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യംവന്നാൽ ഉപയോഗിക്കുന്നതിന് ബോട്ടുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 630 പമ്പുകളും ശുചീകരണ യന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button