News
റെന്റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള തർക്കം, മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു.
എറണാകുളം : എറണാകളം പറവൂരില്‍ റെന്റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ഹൌസിൽ മുബാറക്(24) ആണ് കൊല്ലപ്പെട്ടത്.
അര്‍ധരാത്രി മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു ആക്രമണം. പറവൂർ ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും. പ്രതികൾക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.