News
എ ടി എം മോഷണശ്രമം, പ്രതികൾ പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊണ്ടാഴിയിലെ എസ് ബി ഐ എടിഎമ്മില്‍ മോഷണ ശ്രമം നടത്തിയവര്‍ പിടിയില്‍. പ്രജിത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ഒറ്റപ്പാലം സ്വദേശികളാണ് അഞ്ച് ലക്ഷത്തിന്റെ കട ബാധ്യത തീര്‍ക്കാനാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ ആണ് കവര്‍ച്ച ശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എടിഎമ്മില്‍ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.എ ടി എം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ശബ്ദം കേട്ട് നാട്ടുകാർ എത്തുകയും തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് ഇവർ കാറിൽ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകൾ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.രക്ഷപ്പെടുന്നതിനിടയിൽ കാർ തകരാറിലാവുകയും തുടർന്ന് ഇവർ കാറിൽനിന്നിറങ്ങി ഓടി രക്ഷപെടുകയും ചെയ്യ്തു.