നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിക്കും. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് തുടങ്ങുക.പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പുർത്തിയായിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തളളിയിരുന്നു. അതേസമയം, ദൃശ്യങ്ങൾ കാണാൻ ദീലീപിന് കോടതി അനുമതി നൽകി. എന്നാൽ, ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് കെെമാറില്ലെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകർക്കോ പരിശോധിക്കാം. ജസ്റ്റിസുമാരായ എ.എം ഖൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ വിസ്താരം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അദ്ധ്യക്ഷനായ രണ്ടംഗബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.