Cinema

സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ,തന്റെ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു- വേണു കുന്നപ്പിള്ളി

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം മാമാങ്കം തിയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സെൻസറിങ്ങിനു ശേഷം ചിത്രം കണ്ട നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

സെൻസറിങ്ങിനു ശേഷം മാമാങ്കം കണ്ടിരുന്നുവെന്നും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു എന്നും, തന്റെ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നുവെന്നും ഉള്ള  വളരെ വികാരഭരിതമായ വാക്കുകളാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് 

 മാമാങ്ക വിശേഷങ്ങൾ … അങ്ങിനെ മലയാളം സെൻസർ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സർട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെൻസറിങ്…അതും ഏതാനും ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു… ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ… സെൻസറിനു ശേഷം  ഞാനും,സുഹൃത്തുക്കളും കൂടി  സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി? സ്വപ്നങ്ങളെല്ലാം  പൂവണിഞ്ഞിരിക്കുന്നു…. രണ്ടുവർഷത്തെ കഠിനാധ്വാനത്തിന്  ഫലമുണ്ടായി… പരിചിതമല്ലാത്ത പല മേഖലകളിൽ കൂടിയും നിങ്ങളെഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങൾ അത്ഭുതങ്ങളുടെയും, ആകാംഷയുടേയും  ലോകത്തായിരിക്കും എന്നതിൽ എനിക്ക് സംശയമേയില്ല…

ഈ സിനിമയെ നശിപ്പിക്കാൻ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചരണങ്ങൾക്കും അസത്യങ്ങൾക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാൻ ഇപ്പോൾ സമയമില്ല?… കാത്തിരിക്കൂ ഏതാനും ദിവസങ്ങൾ കൂടി,  മലയാളത്തിൻറെ ആ മാമാങ്ക മഹോത്സവത്തിനായി❤

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button