Top Stories

രാഹുൽഗാന്ധി കേരളത്തിൽ

വയനാട് : കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി 10 മണിയോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി എം പിയെ വിമാനത്താവളത്തിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്‍റുമാരായ ടി സിദ്ദീഖ് , വി.വി പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇന്നും, നാളെയും, മറ്റന്നാളുമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ വീടും, സ്‌കൂളും അദ്ദേഹം സന്ദർശിക്കും.

ഇന്ന് രാവിലെ  10 മണിക്ക് ഇടക്കരയിൽ പുതുതായി നിർമ്മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയൽ ബസ്സ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്സ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും 11 മണിക്ക് നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന യു ഡി എഫ് കൺവെൻഷനിൽ പങ്കെടുക്കും, 12 മണിക്ക്  വണ്ടൂർ ഏറിയാട് ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും, ശേഷം കരുവാരക്കുണ്ട് ഗവൺമെന്റ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടോദ്ഘാടനം നടത്തും, വൈകിട്ട് 6 മണിക്ക് തിരുവമ്പാടി കോടഞ്ചേരിയിൽ നടക്കുന്ന മഹാദേവാക്ഷേത്ര യോഗത്തിൽ പങ്കെടുക്കും.ശേഷം റോഡ് മാർഗ്ഗം വയനാട്ടിലേക്ക് പോകുന്ന രാഹുൽ ഗാന്ധി രാത്രിയിൽ ജില്ലയിൽ തങ്ങും.നാളെ, ബത്തേരിയിൽ  പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button