News
ആറു വയസുകാരിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ഒന്നര വർഷത്തിനുശേഷം പോലീസ് പിടിയിൽ
കൊല്ലം : കൊല്ലം അഞ്ചലിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് മുങ്ങിയയാൾ ഒന്നര വർഷത്തിനുശേഷം പോലീസ് പിടിയിൽ.പാലോട് നന്ദിയോട് സ്വദേശി ബിനുവാണ് (45)അറസ്റ്റിലായത്.
കുട്ടിയുടെ അമ്മയുടെ സുഹൃത്തായ
ബിനു ആറ് വയസ്സ് പ്രായമുള്ള
പെൺകുട്ടിയെ ലൈംഗികമായി ചൂഷണം
ചെയ്തശേഷം ഒളിവിൽ പോകുകയായിരുന്നു.ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.
അഞ്ചൽ സിഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ സി പി ഒ മാരായ അഭിലാഷ്, അജിത്, രാജേഷ്, ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.