Top Stories
രാഹുൽ ഗാന്ധിക്ക് കേരളത്തിൽ ഗുരുതര സുരക്ഷാ വീഴ്ച
വയനാട് : രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച. രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനവ്യൂഹം വഴിതെറ്റി ആറ് കിലോമീറ്റര്‍ സഞ്ചരിച്ചു. എസ്കോര്‍ട്ട് ചുമതല ഉണ്ടായിരുന്ന കേരളാ പോലീസിനാണ് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചത്.മൂന്ന് ദിവസത്തെ പര്യടനത്തിനായി ഇന്നലെ രാത്രിയാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഗുരുതര സുരക്ഷാ വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനും എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. സി.ആര്.പി.എഫിന്റെ സെഡ് പ്ലസ് സുരക്ഷ മാത്രമാണ് രാഹുലിനും കുടുംബത്തിനും ഇപ്പോഴുള്ളത്.