സദാചാര ഗുണ്ടായിസം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം:സഹപ്രവർത്തകയെയും കുടുംബത്തെയും രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റില്‍. സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം പ്രസ്‌ക്ലബില്‍ നിന്നാണ് പേട്ട പൊലീസ് രാധാകൃഷ്‌ണനെ അറസ്റ്റുചെയ്‌തത്.കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാകൃഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് ഗുണ്ടായിസം കാട്ടിയത്.
ശനിയാഴ്ചയാണ് രാധാകൃഷ്ണനെതിരെ വനിത മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടർന്ന് വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
സദാചാരപൊലീസ് കളിച്ച രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധിക്കുകയും പ്രസ് ക്ലബ് ഓഫീസ് ഉപരോധിക്കുകയും ചെയ്‌തിരുന്നു.