News
എസ്.ഐ യുടെ ആത്മഹത്യ സഹപ്രവർത്തകരുടെ മാനസിക പീഢനത്തെതുടർന്ന് .
തൃശ്ശൂർ : തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ. സി.കെ.അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ കടുത്ത മാനസിക പീഢനത്തെതുടർന്നെന്ന് ആത്മഹത്യാ കുറിപ്പ്.
തൃശ്ശൂർ കേരള പൊലീസ് അക്കാദമിയിലെ എസ്‌ഐ കട്ടപ്പന വാഴവര സ്വദേശി സി.കെ.അനിൽകുമാറിനെ ഇന്നലെ ഉച്ചയോടെയാണ് വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കാൻ കാരണം പോലീസ് ക്യാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മർദ്ദമാണെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യക്കുറിപ്പ്. ഒരു എഎസ്ഐയും മൂന്ന് പോലീസുകാരും മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു. എഎസ്ഐയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാമർശം ഉണ്ട് വർഷങ്ങളായി അക്കാദമിയിൽ ജോലി ചെയ്യുന്ന അനിൽകുമാറിന്റെ മേൽനോട്ടത്തിലാണ് കാന്റീൻ നടത്തിയിരുന്നത്. ഈ ജോലി ഭാരം താങ്ങാനാവുന്നതിൽ അധികമാണെന്ന് ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നു.
തൃശ്ശൂരിൽ നിന്ന് ചൊവ്വാഴ്ച നാട്ടിൽ എത്തിയ അനിൽകുമാറിനെ കഴിഞ്ഞ ദിവസം മുതൽ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമലാസിറ്റിക്കു സമീപത്തെ ആളൊഴിഞ്ഞ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.