News
ഗുരുവായൂർ നട നാളെ മുതൽ 54 മണിക്കൂർ തുറന്നിരിക്കും.
ഗുരുവായൂർ : ഏകാദശി ആഘോഷങ്ങൾക്കായി നാളെ പുലർച്ചെ തുറക്കുന്ന ഗുരുവായൂർ ക്ഷേത്ര നട തുടർച്ചയായി 54 മണിക്കൂർ തുറന്നിരിക്കും.ദശമി ദിനമായ നാളെ പുലർച്ചെ മൂന്നിന് തുറക്കുന്ന നട ഏകാദശി കഴിഞ്ഞ് തിങ്കളാഴ്ച ദ്വാദശി ദിനത്തിൽ രാവിലെ ഒമ്പതിനേ അടയ്‌ക്കൂ.
രാവിലെ ഒൻപതിന് അടക്കുന്ന ക്ഷേത്രനട ശുദ്ധികർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 3.30 ന് തുറക്കും.ക്ഷേത്ര നട അടച്ചിരിക്കുന്ന സമയം വിവാഹം, കുട്ടികളുടെ ചോറൂണ്, മറ്റ് വഴിപാടുകൾ എന്നിവ നടത്തില്ല.