Top Stories

മൻമോഹൻ സിങ്ങിന്റെ വെളിപ്പെടുത്തൽ പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നു

സൈന്യത്തെ വിളിക്കണമെന്ന് ഐ.കെ.ഗുജ്റാൾ നല്കിയ ഉപദേശം പി വി നരസിംഹറാവു സ്വീകരിച്ചിരുന്നെങ്കിൽ 1984 ലെ സിഖ് വിരുദ്ധ കലാപം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് മൻമോഹൻ സിങ്ങ് നടത്തിയ പ്രസ്ഥാവന അദ്ദേഹത്തിന്റെ മാന്യതക്കു നിരക്കുന്നതല്ലന്ന വിമർശനം ഉയരുന്നു.1997 ഏപ്രിൽ മുതൽ 1998 മാർച്ച് വരെയാണ് ഗുജ്റാൾ പ്രധാന മന്ത്രിയായിരുന്നത്.1984 ൽ സിഖ് വിരുദ്ധ കലാപം നടക്കുമ്പോൾ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, നരസിംഹറാവു ആഭ്യന്തര മന്ത്രിയും. സൈന്യത്തെ വിളിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കാണ്.ഇതറിയാതെയല്ല മൻമോഹൻ സിങ്ങ് നരസിംഹറാവുവിനെ കുറ്റപ്പെടുത്തിയത്.

രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കാനുള്ള ശ്രമമാണ് മൻമോഹൻ നടത്തിയതെന്ന വിമർശനം ശക്തമാകുകയാണ്. ഇന്ത്യൻ സാമ്പത്തിക നയത്തിൽ കാതലായ മാറ്റം വരുത്താൻ നരസിംഹറാവു കൈക്കൊണ്ട സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് സ്വർണം പണയം വച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടി വന്ന ഒരു രാജ്യത്തെ ലോക സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റിയത്. അന്ന് റാവു ധനമന്ത്രിയാക്കിയ മൻമോഹൻസിങ്ങ് ഇന്ന് റാവുവിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണവുമായി ഇറങ്ങാൻ കാരണം സോണിയാ ഗാന്ധിയാണന്ന വിമർശനം ശക്തമാകുന്നു.

സോണിയാ ഗാന്ധിയെ കോൺഗ്രസ് നേതാവായി അംഗീകരിക്കാൻ മടിച്ച നേതാക്കളിൽ ഒരാളാണ് നരസിംഹ റാവു. തന്നെ വണങ്ങാൻ നമ്പർ10 സഫ്ദാർജങ്ങ് ന് മുന്നിൻ കാത്തുനില്ക്കാൻ തയ്യാറാകാത്ത നരസിംഹറാവുവിനോട് എന്നും മനസ്സിലെ പകയുടെ കനൽ അണയാൻ അനുവദിക്കാത്ത സോണിയ,  റാവു മരിച്ചപ്പോൾ മുൻ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ദ്രപ്രസ്ഥത്തിൽ സംസ്ക്കരിക്കാൻ പോലും അനുവദിക്കാതെ വൈ എസ് രാജശേഖര റെഡ്ഡിയെ ഉപയോഗിച്ച് ആന്ധ്രയിലേക്ക് കൊണ്ടു പോയി സംസ്കരിപ്പിച്ചു.

സോണിയായുടെ കലി  അവസാനിച്ചിട്ടില്ല എന്നാണ് മൻമോഹൻ സിങ്ങ് ന്റെ യാഥാ ർത്ഥ്യത്തിനു നിരക്കാത്ത പ്രസ്ഥാവന തെളിയിക്കുന്നത്. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന സ്ഥിതിയിലാണ് മൻമോഹൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button