News
ഷെഹ്ല ഷെറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം : സുൽത്താൻ ബത്തേരി സർവജന ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.