Top Stories
ഷെഹ്‌ല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു
ബത്തേരി : ഗവൺമെന്റ് സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിന്റെ വീട് രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു. ഉച്ചക്ക് 12.30 ഓടെയാണ് സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ ഷഹല ഷെറിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. ഷഹലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് സർവജന സ്കൂളിൽ എത്തിയ അദ്ദേഹം അധ്യാപകരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഷഹലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദർശിച്ചു.