News

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ ആൾ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു.

കോട്ടയം: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ ആൾ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ ആളാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവ് വെള്ളം ആവശ്യപ്പെട്ടത്. ഈ സമയത്ത് ഇവിടെ പെണ്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇയാള്‍ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

പ്രതി അന്യ നാട്ടുകാരനാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പീഡിപ്പിച്ച ശേഷം ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഉടന്‍ തന്നെ പെണ്‍കുട്ടി വീട്ടുകാരെ ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞു. വീട്ടുകാരെത്തി പോലീസിനെ  സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. പ്രതിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button