Top Stories

ജപ്പാൻ കേരളത്തിൽ 200കോടി നിക്ഷേപം നടത്തും, വിദേശയാത്രകളെല്ലാം നേട്ടങ്ങൾ :മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാൻ-കൊറിയ യാത്ര യുവജനങ്ങളെ മുന്നിൽകണ്ടാണ് നടത്തിയത്. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണെന്നും സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തക്ഷത്തിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷപം നടത്തുമെന്നും തോഷിബ കമ്പനിയുമായും, ടൊയോട്ട കമ്പനിയുമായും ഉടൻ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറ‌ഞ്ഞു. കേരളത്തിൽ തന്നെ ഉത്പാദനം വർദ്ധിപ്പിക്കൽ,​ അതോടൊപ്പം വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഇതെല്ലാം പ്രകടന പത്രികയിൽ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ അതിന്റെ ഗുണം ചെയ്തിട്ടുണ്ടന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button