Top Stories

ജി എസ് ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ കേന്ദ്രം:വിലക്കയറ്റം രൂക്ഷമാകും

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിലവിലെ ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം.ജി എസ് ടി നിലവിൽവന്ന് രണ്ടര വർഷം കഴിയുമ്പോഴാണ് നികുതി പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഒൻപത് മുതൽ പത്ത് ശതമാനം വരെ വർദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്.

നിലവിൽ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങൾ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.

കേന്ദ്രത്തിന്റെ തീരുമാനം നടപ്പായാൽ റെസ്റ്റോറന്റ് നിരക്കുകൾ, ലോട്ടറി, ഹോട്ടൽ മുറി, വിമാനയാത്ര, ട്രെയിൻയാത്ര എന്നിവയുടെ വിലയിൽ കാര്യമായ വർദ്ധനയുണ്ടാകും. നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ജി.ഡി.പി വളർച്ചാ നിരക്ക് റിസർവ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. കൂടുതൽ വരുമാനം നേടി ജി.ഡി.പി വളർച്ചാ നിരക്ക് ഉയർത്താനാണ് ശ്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button