മാമാങ്കം പ്രദർനത്തിനൊരുങ്ങി
‘മാമാങ്കം’ പ്രദർശനത്തിനൊരുങ്ങി. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നത്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ബാലൻ, കവിയൂർ പൊന്നമ്മ, പ്രാചി തെഹ്‌ലാൻ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാണം.സംവിധാനം എം. പദ്മകുമാർ. മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് ഡിസംബർ 12 ആണ്. 400- ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.