News
വാളയാർ കേസിലെ പ്രതിക്ക് നേരേ നാട്ടുകാരുടെ ആക്രമണം
പാലക്കാട്: വാളയാർ കേസിലെ പ്രതിക്ക് നേരേ നാട്ടുകാരുടെ ആക്രമണം. കേസിലെ നാലാം പ്രതി കുട്ടിമധു എന്ന എം. മധുവിന് നേരേയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. ഇയാളെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടുകാരിൽ ചിലരുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ തന്നെ മർദ്ദിക്കുകയായിരുന്നു എന്നാണ് മധു പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുട്ടിമധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.