News
വനത്തിൽ വച്ച് യുവാവ് വെടിയേറ്റ് മരിച്ചു
കോഴിക്കോട്: യുവാവ് വനപ്രദേശത്ത് വച്ച് വെടിയേറ്റ് മരിച്ചു.കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗർ സ്വദേശി റഷീദ് (30)ആണ് മരിച്ചത്.പുള്ളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്നു പുലര്‍ച്ചെയാണ് റഷീദിന് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു.
വേട്ടയാടാനായി വനത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍പറ്റിയതാണെന്നാണ് കസ്റ്റഡിയിലായ ലിബിന്‍ മാത്യു എന്ന സുഹൃത്തിന്റെ മൊഴി. നാടന്‍ തോക്കില്‍ നിന്നാണ് വെടിയെറ്റിരിക്കുന്നത്. റഷീദിന്റെ ശരീരത്തില്‍ ഒരു വെടിയുണ്ടയാണ് കയറിയിരിക്കുന്നതെന്ന് കുറ്റ്യാടി താലുക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.