News
ശക്തികുളങ്ങരയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടും 4 തൊഴിലാളികളെയും കാണാനില്ല
കൊല്ലം :ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടും നാല് തൊഴിലാളികളും മടങ്ങിയെത്തിയില്ല. നീണ്ടകര സ്വദേശിയുടെ ‘സ്നേഹിതൻ’ എന്ന ബോട്ടാണ് മടങ്ങിയെത്താനുള്ളത്. ഇന്നലെ വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ബോട്ട് സാധാരണഗതിയിൽ ഇന്ന് രാവിലെ മടങ്ങിയെത്തേണ്ടതാണ്. ഉടമ നജീബും മൂന്ന് തൊഴിലാളികളുമാണ് ബോട്ടിലുള്ളത്.
മറൈൻ എൻഫോഴ്സ്മെന്റിന്റെയും നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും ഉൾപ്പെടെ 5ബോട്ടുകളും, കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പലും കാണാതായ ബോട്ടിനായി തെരച്ചിൽ നടത്തുന്നുണ്ട്.
ബോട്ടിൽ വയർലെസ് സെറ്റ് ഇല്ലാത്തതിനാൽ ആശയവിനിമയം സാധിക്കുന്നില്ല. എന്നാൽ ബോട്ടിൽ ഉള്ളവർ രാവിലെ മൊബൈൽഫോണിൽ കരയിലേക്ക് വിളിച്ച് പ്രൊപ്പല്ലറിൽ വല കുരുങ്ങിയതിനാൽ ബോട്ട് ഓടിക്കാൻ കഴിയുന്നില്ലെ പറഞ്ഞതായി സുഹൃത്തുക്കൾ അറിയിച്ചു.