News
കൊല്ലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് പീഢനം:കുഞ്ഞമ്മ ഉൾപ്പെടെ 3പേർ കൂടി അറസ്റ്റിൽ
കൊല്ലം: കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബന്ധു ഒട്ടേറെപേർക്ക് കൈമാറി പീഡനം നടത്തിയ കേസിൽ
മൂന്നുപേർ കൂടി അറസ്റ്റിൽ. കുട്ടിയുടെ കുഞ്ഞമ്മയും കൊട്ടിയത്തെ ഹേം സ്റ്റേ നടത്തിപ്പുകാരായ ദമ്പദികൾ മിനിയും ഷിജുവുമാണ് ഇന്ന് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എഴായി.
പെൺകുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരും ഉൾപ്പെടെ നാലുപേർ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്യതിട്ടില്ല. ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്.
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്.17 വയസ്സുള്ള പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് അമ്മാവന്റെ ഭാര്യ കുട്ടിയെ നിരവധി പേർക്ക് കൈമാറിയത്.കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജിലും, ഹോം സ്റ്റേകളിലും എത്തിച്ചു പെൺകുട്ടിയെ പലപ്പോഴായി പീഡനത്തിനിരയാക്കി.
പെൺകുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്.പത്തോളം പേർ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇവരെ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.