News
അഞ്ചു വയസ്സുകാരി പീഢന ശ്രമത്തിനിടെ കൊല്ലപ്പെട്ടു
ഭോപ്പാല്‍:അഞ്ച് വയസുകാരി പീഢന ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കൽമേശ്വറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പകൽ
അടുത്തുള്ള മുത്തശ്ശിയുടെ വീട്ടിൽ പോയിരുന്നു കുട്ടി. രാത്രിയായിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞായറാഴ്ച പാടത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.തല ചെളിയിൽ പൂഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.