News
ശക്തികുളങ്ങരയിൽ നിന്നും കാണാതായ ബോട്ട് കണ്ടതായി സൂചന

കൊല്ലം : കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് കണ്ടതായി വിവരം ലഭിച്ചു. പരവൂർ ഭാഗത്ത് 20 നോട്ടിക്കൽ മൈൽ ഉള്ളിൽ ബോട്ടും തൊഴിലാളികളെയും കണ്ടതായാണ് വിവരം.
മറ്റ് ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികളാണ് വിവരം അധികൃതർക്ക് കൈമാറിയത്. എൻജിൻ തകരാറിലായ ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിന്റെ ഗതിയിലാണ്. വിവരം ലഭിച്ചതിനെത്തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റും, കോസ്റ്റ്ഗാർഡും , കോസ്റ്റൽപോലീസും അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.