Top Stories

അഭയ കേസ് :ഫാദർ ജോസ് പൂതൃക്കയിൽ കുറ്റകാരനല്ല, സുപ്രീം കോടതി

ന്യൂഡൽഹി: സിസ്റ്റർ അഭയകേസിലെ രണ്ടാം പ്രതി ഫാദർ ജോസ് പുതൃകയലിനെ വെറുതെ വിട്ടതിനെതിരായി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയാണ് തള്ളിയത്.ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുമായി സൗഹൃദമുണ്ട് എന്ന കാരണത്താൽ ഫാദർ ജോസ് പൂതൃക്കയിൽ കുറ്റകാരനാണെന്ന് കരുതാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഫാദർ ജോസ് പൂതൃക്കയിലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധിയെ ഹൈകോടതിയും ശരി വച്ചിട്ടുണ്ട് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ 4.30ന് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ കോൺവെന്റിൽ കണ്ടുവെന്ന് ദൃക്സാക്ഷി അടയ്ക്ക രാജു വിചാരണ കോടതിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ അടയ്ക്ക രാജു മോഷണ കേസിൽ ജയിലിൽ കിടന്നിട്ടുള്ള വ്യക്തിയല്ലേ എന്നും, സാക്ഷി പറയാൻ അടയ്ക്ക രാജു പണം കൈപറ്റിയെന്ന ആരോപണമില്ലേ എന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

ഫാദർ ജോസ് പുതൃക്കയലിന് എതിരായ ഹർജിയിൽ ഇപ്പോൾ നോട്ടീസ് അയച്ചാൽ കേസിലെ വിചാരണ തടസ്സപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ തടസ്സപെടുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1992 ആണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. 2009 ൽ ആണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ വിചാരണ ആരംഭിക്കുന്നത് സമീപകാലത്താണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button