Top Stories
ഉപതിരഞ്ഞെടുപ്പ് കർണാടകത്തിൽ ബിജെപി മുന്നേറുന്നു
ബെംഗളൂരു: കർണാടകത്തിൽ ബിജെപിയുടെ മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റിൽ 10 ഇടത്തും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നു. രണ്ട് സീറ്റിൽ വീതം കോൺഗ്രസും ജെഡിഎസും ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ ബിജെപി വിമതനും മുന്നിൽ നിൽക്കുന്നു.
യെദ്യൂരപ്പ സർക്കാരിന് ഭരണത്തിൽ തുടരണമെങ്കിൽ ആറ് സീറ്റിലെങ്കിലും ജയിക്കണം. ഇപ്പോഴത്തെ ലീഡ് നിലനിർത്താനായാൽ ബിജെപിക്ക് അഗ്നിപരീക്ഷ അനായാസം കടക്കാനാകും.
വിവിധ എക്സിറ്റ് പോളുകൾ ബി.ജെ.പി.ക്ക് 13 സീറ്റുകൾവരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്.