News

പതിനൊന്നുകാരിക്ക് പീഢനം വയോധികൻ അറസ്റ്റിൽ

കൊല്ലം :പതിനൊന്നുവയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കാവനാട് പൂവൻപുഴ സ്വദേശി മണിയൻ (68) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.

ഒരു വർഷത്തിലേറെയായി നിരവധി തവണ ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യ്തുകൊണ്ടിരിക്കുക യായിരുന്നു.പീഢന വിവരം പുറത്തുപറയാതിരിക്കാൻ കുട്ടിക്ക് പണവും നൽകിയിരുന്നു.

കുട്ടിയുടെ ഇളയ സഹോദരൻ സ്കൂളിൽ കൂടുതൽ പണവുമായി എത്തിയത് ശ്രദ്ധയിൽപ്പെട്ട, സ്കൂൾ അധികൃതർ കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചേച്ചി പണം നൽകിയെന്നാണ് സഹോദരൻ സ്കൂൾ അധികൃതരോട് പറഞ്ഞത്. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ മണിയനാണ് പണം നൽകിയതെന്ന് കുട്ടി പറഞ്ഞു.

ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസാണ്  പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button