Politics
ബിഡിജെഎസ് പൊട്ടിത്തെറിയുടെ വക്കിൽ
വെള്ളാപ്പള്ളി നടേശന്റെ നിലപാടു മാറ്റങ്ങൾ ബിഡിജെഎസിന് ബാധ്യതയാകുകയാണ്. മൈക്രോഫിനാൻസ് കേസിൽ പിണറായിയുടെ വിജിലൻസിനേയും അനധികൃത സ്വത്ത് സമ്പാദനക്കേസ്സിൽ മോഡിയുടെ എൻഫോഴ്സ്മെന്റിനേയും ഒരേ സമയം ഭയക്കുന്ന വെള്ളാപ്പള്ളി ഒരു കക്ഷത്തിൽ LDF നെയും മറു കക്ഷത്തിൽ NDA യും ഒതുക്കാമെന്നാണ് കരുതിയത്.
നവോത്ഥാന മതിലു പണിയാൻ പിണറായി ക്ഷണിച്ചത് വെള്ളാപ്പള്ളിക്ക് സമുദായത്തിൽ സ്വാധീനമുണ്ടന്ന് കരുതിയാണ്. എന്നാൽ ആ സ്വപ്നം നീർക്കുമിള പോലെ പൊട്ടിയതോടെ ഇടതു പക്ഷത്തിന് വെള്ളാപ്പള്ളിയെ ആവശ്യമില്ലാതായി.നവോത്ഥാന മതിലുപണിത് 19 സീറ്റ് യുഡിഎഫ്ന് സമ്മാനിച്ചതോടെ ബിജെപിക്കും വെള്ളാപ്പള്ളി വെറുക്കപ്പെട്ടവനായി. ഇപ്പോൾ ‘ ഓറ്റാലിൽ കിടന്നതുമില്ല കിഴക്കുനിന്ന് വന്നതുമില്ലന്ന ‘ നിലയിലായി വെള്ളാപ്പള്ളി.
കൂനിൻമേൽ കുരു എന്ന പോലെ ബിഡിജെഎസ് നേതൃത്വത്തിനും വെള്ളാപ്പള്ളി ബാധ്യതയാകുകയാണ്.
കേരള രാഷ്ട്രീയത്തിൽ ബിഡിജെഎസ്സിന് പ്രസക്തി നഷ്ട്ടപ്പെടുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സ്പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ കലാപക്കൊടി ഉയർന്നിരിക്കുന്നത്.പാർട്ടി തകർച്ചയിലേക്കും ഒറ്റപ്പെടലിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ ഒരു നിവർ ത്തിയുമില്ലാതെ വന്നതൊടെയാണ് സുഭാഷ് വാസു തിരിഞ്ഞു നില്ക്കാൻ തുടങ്ങിയതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എം.ബി.ശ്രീകുമാറിനെ ഒഴിവാക്കിയതുപോലെ സുഭാഷ് വാസുവിനെ ഒഴിവാക്കാൻ അത്ര അനായാസം വെള്ളാപ്പള്ളിക്ക് കഴിയില്ലന്ന് ചിന്തിക്കുന്നവരും പാർട്ടിയിലുണ്ട്.