News
നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കൊല്ലം : കൊല്ലം കുണ്ടറയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി.കരിമ്പിൻകര, ഒമർ കോട്ടേജിൽ ഷിജില (46)ആണ് കൊല്ലപ്പെട്ടത്.കൊല്ലം കുണ്ടറയിലെ കേരളപുരത്ത് കരിമ്പിൻകരയിൽ രാവിലെ 9.20 നാണ് കൊലപാതകം നടന്നത്.
32 കാരനായ അനീഷാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കരിമ്പിൻകര, കുന്നുംപുറത്ത് വീട്ടിൽ അലിയാറിന്റെ മകനാണ് അനീഷ്. ഇരുവരും അയൽവാസികളാണ്.
അനീഷും കൊല്ലപ്പെട്ട യുവതിയും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും, ഭർത്താവ് വിദേശത്തുള്ള യുവതി അടുത്ത കാലത്ത് അനീഷുമായി തെറ്റിപിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും പറയപ്പെടുന്നു.
മൃതദേഹം കേരളപുരം ദേവൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പ്രവാസിയായ ഷെരിഫ് ആണ് കൊല്ലപ്പെട്ട ഷിജിലയുടെ ഭർത്താവ്.