Cinema

‘നിർമ്മാതാക്കൾ മനോരോഗികൾ’ ക്ഷമാപണവുമായി ഷെയിൻ നിഗം

നിർമ്മാതാക്കൾ എല്ലാം  മനോരോഗികൾ എന്ന പ്രസ്താവനയിൽ ക്ഷമാപണം നടത്തി നടൻ ഷെയിൻ നിഗം.ഫേസ്ബുക് പോസ്റ്റിലൂടെയാണ് നടൻ ക്ഷമ പറഞ്ഞത്. താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണം എന്ന് പോസ്റ്റിൽ പറയുന്നു.മാധ്യമ പ്രവർത്തകർ നിർമാതാക്കളുടെ മനോവിഷമത്തെക്കുറിച്ചു ചോദിച്ചപ്പോൾ മനോ വിഷമമാണോ അതോ മനോരോഗമാണോ എന്നേ താൻ പറഞ്ഞുള്ളൂ അത് മറ്റുള്ളവർ തെറ്റിദ്ധരിച്ചതാണെന്ന് ഷെയിൻ പറയുന്നു.എന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഞാൻ ക്ഷമിച്ചതുപോലെ ഞാൻ പറഞ്ഞതും ക്ഷമിക്കണം എന്നും, നമുക്ക് ക്ഷമയുടെ പാതയിൽകൂടെ പോകാമെന്നും ഷെയിൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മുങ്ങി കണ്ടിന്യൂറ്റി ഉള്ള മുടിവെട്ടിക്കളഞ്ഞതോടെയാണ്  ഷെയിനും നിർമാതാക്കളുമായുള്ള പ്രശ്നം വീണ്ടും രൂക്ഷമാകുന്നത്.
ഷെയിന്റെ ഫേസ്ബുക് പോസ്റ്റ് 
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ  ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button