Cinema
മണ്ഡോദരിയും ലോലിതനും വിവാഹിതരായി
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി .മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹിതരായത്.
നാടകങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ശ്രീകുമാര്‍. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള നടനാണ് ശ്രീകുമാര്‍.മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷത്തിലൂടെ താരം സിനിമയിലും ചുവടുറപ്പിച്ചു.
കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തില്‍ തന്റേതായ ഒരു അഭിനയ ശൈലി കൊണ്ടുവന്ന സ്നേഹ മറിമായത്തിലൂടെ കൂടുതല്‍ പ്രേക്ഷക പ്രീതിനേടിയ കലാകാരിയാണ്.