Top Stories
വിവാദ ബില്ല് ഇന്ന് രാജ്യസഭയിൽ
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇരുപാർട്ടികളും അംഗങ്ങൾക്കു വിപ്പുനൽകിയിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാണ് രാജ്യസഭയിൽ പൗരത്വബില്ലിന്മേൽ ചർച്ച നടക്കുക.
ലോക്സഭയിൽ ബില്ലിനനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയിൽ നിലപാട് മാറ്റിയേക്കും.ശിവസേന ലോക്സഭയിൽ ബില്ലിനെ പിന്തുണച്ചതിനെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിമർശിച്ചിരുന്നു.നിലവിൽ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബിൽ പാസാവാൻ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എൻ.ഡി.എ.യ്ക്ക് നിലവിൽ 105 അംഗങ്ങളാണുള്ളത്. ബാക്കി 15 പേരുടെ പിന്തുണ എ.ഐ.എ.ഡി.എം.കെ., ബി.ജെ.ഡി., വൈ.എസ്.ആർ. കോൺഗ്രസ്, ടി.ഡി.പി. എന്നീ കക്ഷികളിൽനിന്നായി ലഭിക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.