News
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി,യുഡിഎഫ് ധവളപത്രം പുറത്തിറക്കും
തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ് തയ്യാറാക്കിയ ധവളപത്രം ഇന്ന് പുറത്തിറക്കും. രാവിലെ 10 ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ധവളപത്രം പുറത്തിറക്കുക.
എൽ.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം തകർന്നിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്കുമുന്നിൽ തുറന്ന് കാട്ടാനാണ് യുഡിഎഫ് ധവളപത്രം ഇറക്കുന്നത്.
വി.ഡി. സതീശൻ എം.എൽ.എ കൺവീനറായ യു.ഡി.എഫ് സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. എം.എൽ.എ മാരായ കെ.എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം.ഉമ്മർ, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ്, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.