News
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തു.മുംബൈയില്‍ ലോങ് മാര്‍ച്ച് നയിക്കാന്‍ എത്തിയതായിരുന്നു മലയാളിയായ കണ്ണന്‍ ഗോപിനാഥൻ. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു.
2012ലെ കേരള ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൻ ഗോപിനാഥൻ സര്‍വീസില്‍ നിന്നും രാജിവെച്ചിരുന്നു.