News
കേരളത്തിൽ വീണ്ടും ഹർത്താൽ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹർത്താൽ.ഈ മാസം 17നു ആണ് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ പട്ടിക എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുപ്പതിൽ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. എസ് ഡി പി ഐ, വെൽഫെയർപാർട്ടി, ഡി എച്ച് ആര് എം എന്നീ പാർട്ടികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.