News
രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിച്ച് യെദ്യൂരപ്പയും സിദ്ധരാമയ്യയും
ബംഗളൂരു:രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിച്ച് യെദ്യൂരപ്പയും സിദ്ധരാമയ്യയും.നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സന്ദര്‍ശിച്ചു.
ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിന് നിലവിൽ ചികിത്സയിലാണ് സിദ്ധരാമയ്യ.
മന്ത്രിമാരായ കെ എസ് ഈശ്വരപ്പയും ബസവരാജ ബൊമ്മയും യെദ്യൂരപ്പയ്ക്കൊപ്പം സിദ്ധരാമയ്യയെ കാണാനെത്തിയിരുന്നു.