Top Stories

ശബരിമലയിലെ സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല: സുപ്രീംകോടതി

ഡൽഹി : ശബരിമലയിൽ കയറാൻ അനുവദിക്കണമെന്ന രഹന ഫാത്തിമയുടെയും, ബിന്ദു അമ്മിണിയുടെയും ഹർജികൾ സുപ്രീം കോടതി മാറ്റിവച്ചു.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് വിധിപറയാതെ മാറ്റിവച്ചത്.രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, വയലൻസ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഹര്‍ജികൾ മാറ്റിവവച്ചത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും ശബരിമലയിലെ സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്ഥിതിഗതികൾ വൈകാരികമാണ്. അതുകൊണ്ടാണ് വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്ന ഇന്ദിരാ ജെയ്സിങിന്റെ വാദത്തെ അംഗീകരിക്കുന്നു. എന്നിരുന്നാലും ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്ന് ഇപ്പോൾ ഉത്തരവിടാനാവില്ല. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ വിശാല ബെഞ്ച് പരിഗണിക്കട്ടെ അത് വരെ സമാധാനമായി ഇരിക്കു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അന്തിമ ഉത്തരവ് നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകും എന്നും പ്രശ്നങ്ങൾ ഇല്ലാതെ പോകാൻ ആകുമെങ്കിൽ പൊയ്ക്കോളു പക്ഷേ പൊലീസ് സംരക്ഷണത്തോടെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഞങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോൾ ഒരു ഉത്തരവും ഇറക്കാത്തതെന്നും സുപ്രീംകോടതി പറഞ്ഞു.

വിശാലബഞ്ച് ഉടൻ രൂപീകരിക്കുമെന്നും,  ശബരിമല കേസുകൾ ഉടൻ പരിഗണിക്കുമെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button