News

മാ​ര്‍​പാ​പ്പ​യു​ടെ ജ​ന്മ​ദി​നാഘോഷ ചടങ്ങിലെ ഗാ​യ​ക​സം​ഘ​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ൾ

ല​ണ്ട​ന്‍: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ 83-ാം ജ​ന്മ​ദി​നാഘോഷ ചടങ്ങിലെ ഗാ​യ​ക​സം​ഘ​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ളും.ഡി​സം​ബ​ര്‍ പ​തി​നേ​ഴി​നാണ് മാർപാപ്പയുടെ ജന്മദിനാഘോഷം.ഹോ​ങ്കോം​ഗി​ലും മ​ക്കാ​വു​വി​ലും ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത​ജ്ഞ​രെ പ​ങ്കെ​ടുപ്പി​ച്ചു​കൊ​ണ്ടു ന​ട​ത്തു​ന്ന സം​ഗീ​തനി​ശ​യി​ലാ​ണ് ര​ണ്ടു മ​ല​യാ​ളി​ക​ളും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രി​യ​യി​ല്‍ സം​ഗീ​ത​ത്തി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ദി​വ്യ കാ​രു​ണ്യ മി​ഷ​ന​റി​ സ​ഭാം​ഗ​മാ​യ ഫാ. വി​ല്‍​സ​ണ്‍ മേ​ച്ചേ​രി​ക്കും വ​യ​ലി​നി​സ്റ്റും ഗ്രാ​മി അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ മ​നോ​ജ് ജോ​ര്‍​ജി​നു​മാ​ണ് ഈ ​അവസരം കൈ​വ​ന്നി​രി​ക്കു​ന്ന​ത്.
പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ചി​രു​ന്ന സ്റ്റെ​ഡ​ല്ലാ എ​ന്ന യൂ​റോ​പ്യ​ന്‍ സം​ഗീ​ത​ജ്ഞ​ന്‍റെ ‘പി​യെ​ത്താ സി​ഞ്ഞോ​രെ’ എ​ന്ന ഇ​റ്റാ​ലി​യ​ന്‍ ഗാ​ന​മാ​ണ് ഫാ. ​വി​ല്‍​സ​ണ്‍ ആ​ല​പി​ക്കു​ന്ന​ത്. സം​ഗീ​ത​ജ്‌​ഞ​നാ​യ മ​നോ​ജ് ജോ​ര്‍​ജ് ‘ബേ​ണിം​ഗ്‌ ലാ​ഫ്’ എ​ന്ന പ്ര​ത്യേ​ക​മാ​യ ഒ​രു കൃ​തി, ഭാ​ര​തീ​യ സം​സ്കാ​ര​വുമായി ഇ​ഴ​ചേ​ര്‍​ത്ത് ‘ജോ​ഗ്’ എ​ന്ന രാ​ഗ​ത്തി​ല്‍ ക്ര​മീ​ക​രി​ച്ച്‌ അ​വ​ത​രി​പ്പി​ക്കും. അപൂ​ര്‍​വ​ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഫാ.​വി​ല്‍​സ​നും മ​നോ​ജ് ജോ​ര്‍​ജും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button