അലനും താഹയും മാവോയിസ്റ്റുകൾ തന്നെ: സി പി എം
കോഴിക്കോട് : അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം.കോഴിക്കോട് പന്നിയങ്കരയിൽ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.സര്‍ക്കാരിനെ വിമര്‍ശിച്ച കാനത്തിനെതിരെ കടുത്ത വിമര്‍ശനവും യോഗത്തിൽ ഉന്നയിച്ചു.സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പികെ പ്രേംനാഥായിരുന്നു കാനത്തിനെതിരെ വിമർശനം അഴിച്ചുവിട്ടത്.
അലനും താഹയും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സ്ഥിരീകരണമാണ് സി.പി.എം നടത്തിയിരിക്കുന്നത്. താഹയുടെയും അലന്‍റെയും അറസ്റ്റിനു ശേഷം ഇത് ആദ്യമായാണ് പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് പൊതുയോഗത്തിൽ സിപിഎം വിശദീകരിക്കുന്നത്. പോലീസ് പിടിച്ചെടുത്ത രേഖകള്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും തെളിവുകൾ പൊലീസ് സൃഷ്ടിച്ചതല്ല, സ്ത്രീകളടക്കമുള്ള 15 ഓളം പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആ രണ്ട് ചെറുപ്പക്കാരുടെ വീട്ടിൽനിന്ന് കണ്ടെത്തിയതാണ് സി.പി.എം പറയുന്നു.