കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസിന്റെ മെഗാറാലി ഇന്ന് രാം ലീല മൈതാനത്ത്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ കോൺഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് നടക്കും. രാം ലീല മൈതാനത്ത് പത്തരയ്ക്ക് റാലി തുടങ്ങും.കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തി ലാണ് റാലി നടക്കുക.
പൗരത്വ ഭേദഗതി ബിൽ, സ്ത്രീ സുരക്ഷ തകരുന്ന സാമ്പത്തികസ്ഥിതി, രൂക്ഷമാവുന്ന തൊഴിലില്ലായ്മ, കാർഷികപ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. കോണ്ഗ്രസ് അധ്യക്ഷ പദത്തിൽ സോണിയ ഗാന്ധി എത്തിയ ശേഷമുള്ള ആദ്യ വലിയ പ്രക്ഷോഭം കൂടിയാണ് ഭാരത് ബചാവോ റാലി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് റാലിയിൽ പ്രതീക്ഷിക്കുന്നത്.