News
മാര്‍പാപ്പയുടെ ജന്മദിനാഘോഷ ചടങ്ങിലെ ഗായകസംഘത്തില്‍ രണ്ടു മലയാളികൾ
ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 83-ാം ജന്മദിനാഘോഷ ചടങ്ങിലെ ഗായകസംഘത്തില്‍ രണ്ടു മലയാളികളും.ഡിസംബര്‍ പതിനേഴിനാണ് മാർപാപ്പയുടെ ജന്മദിനാഘോഷം.ഹോങ്കോംഗിലും മക്കാവുവിലും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സംഗീതനിശയിലാണ് രണ്ടു മലയാളികളും ഇടംപിടിച്ചിരിക്കുന്നത്.
ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷനറി സഭാംഗമായ ഫാ. വില്‍സണ്‍ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജിനുമാണ് ഈ അവസരം കൈവന്നിരിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്റ്റെഡല്ലാ എന്ന യൂറോപ്യന്‍ സംഗീതജ്ഞന്റെ ‘പിയെത്താ സിഞ്ഞോരെ’ എന്ന ഇറ്റാലിയന്‍ ഗാനമാണ് ഫാ. വില്‍സണ്‍ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോര്‍ജ് ‘ബേണിംഗ് ലാഫ്’ എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്കാരവുമായി ഇഴചേര്‍ത്ത് ‘ജോഗ്’ എന്ന രാഗത്തില്‍ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂര്‍വഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ.വില്‍സനും മനോജ് ജോര്‍ജും.