Top Stories
കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കും.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തലവനായ സമിതി രൂപീകരിച്ചു.
തിങ്കളാഴ്ച മുതൽ സമിതി തെളിവെടുപ്പ് ആരംഭിക്കും.
പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന് മുഖ്യ അന്വേഷണചുമതലയും ഊർജ സെക്രട്ടറി ഡോ. ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ ശ്രീരാം സസ്പെൻഷനിൽ ആണ്.