News
വികലാംഗയെ പീഢിപ്പിച്ച പ്രതി അറസ്റ്റിൽ
കൊല്ലം :കൊല്ലം പരവൂരിൽ വികലാംഗയായ വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പൂതക്കുളം മാവിളയിൽ പരട്ടവിള വീട്ടിൽ സുകുമാരന്റെ മകൻ സുധീഷ് (32) ആണ് പിടിയിലായത്.
വീട്ടിൽ ആളില്ലാത്ത സമയത്ത് ഇയാൾ വീട്ടമ്മയുടെ വീട്ടിലെത്തുകയും പീഢിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടമ്മ വിവരം നിർഭയ പദ്ധതിയിലുള്ളവരോടു പറയുകയും തുടർന്ന് പരവൂർ പൊലീസിൽ പരാതി നൽകുകയും ചെയ്യ്തു.
ശനിയാഴ്ച രാത്രിയാണ് പരവൂർ പൊലീസ് ഇയാളെ പിടികൂടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.