Top Stories

ആശങ്കപ്പെടേണ്ട മാറ്റം ആലോചിക്കാം :അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റംവരുത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ജാർഖണ്ഡിലെ പൊതുപരിപാടിയിൽ  സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ മാറ്റം ആലോചിക്കാമെന്ന് സൂചന നൽകിയത്.ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞുകൊണ്ടായിരുന്നു.പൗരത്വ നിയമ ഭേദഗതി ബില്ലിൽ മാറ്റം വരുത്തിയേക്കുമെന്ന് അമിത്ഷാ സൂചന നൽകിയത്.

പൗരത്വ ഭേദഗതി ബില്ലിന് ശേഷം മേഘാലയയിലെ പ്രശ്നങ്ങൾ രൂക്ഷമാണെന്നും, നിയമത്തിൽ മാറ്റംവരുത്തണമെന്നും മേഘാലയ മുഖ്യമന്ത്രി തന്നോട്  അഭ്യർഥിച്ചിരുന്നതായും, ക്രിസ്മസിന് ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്താമെന്നും ആരും ആശങ്കപ്പെടേണ്ടെന്നും ഞാൻ അവരോട് പറഞ്ഞു എന്നും അമിത് ഷാ പ്രസംഗത്തിൽ വ്യക്തമാക്കി.

അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്കാരവും ഭാഷയും സാമൂഹിക വ്യക്തിത്വവും അവകാശങ്ങളും സംരക്ഷിക്കുമെന്നും പൗരത്വ ഭേദഗതി നിയമം ഇതിനെയൊന്നും ബാധിക്കില്ലെന്നും അമിത്ഷാ ജനങ്ങൾക്ക് ഉറപ്പുനൽകി.

അതേസമയം ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. അസമിൽ പ്രക്ഷോഭങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.അസമിൽ കർഫ്യൂവിൽ ഇളവ് നൽകി. ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഗുവഹാട്ടിയിലാണ് കർഫ്യൂവിന് ഇളവ് നൽകിയത്. ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം തുടരുകയാണ്.

പശ്ചിമബംഗാളിൽ വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധം ശനിയാഴ്ച വൻ അക്രമങ്ങളിലേക്കും പൊതുമുതൽ നശിപ്പിക്കുന്നതിലേക്കുമെത്തി.മുർഷിദാബാദിലെ ലാൽഗോള റെയിൽവേസ്റ്റേഷനിൽ ആളില്ലാതിരുന്ന അഞ്ചുതീവണ്ടികൾക്ക് കഴിഞ്ഞ ദിവസം തീവെച്ചിരുന്നു. മൂന്നു റെയിൽവേ സ്റ്റേഷനുകളും റെയിൽപ്പാളങ്ങളും 25 ബസുകളും അഗ്നിക്കിരയാക്കുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button