Politics

കണ്ണൂരിൽ സിപിഎം കോൺഗ്രസ് സംഘർഷം

സിപിഎം അടിച്ചു തകർത്ത കോൺഗ്രസ്‌ ഓഫീസ്

കണ്ണൂർ :കണ്ണൂർ കടമ്പൂരില്‍ കോണ്‍ഗ്രസ് -സി പി എം സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്ര്‌സസുകാര്‍ക്കുമാണ് പരിക്കേറ്റത്. കടമ്പൂരിലെ രാജീവ് ഭവനിൽ അതിക്രമിച്ച് കയറിയ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജീവ് ഭവന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ഒ രാജേഷ് പറഞ്ഞു

കാടാച്ചിറയില്‍ നടന്ന കോണ്‍ഗ്രസ്സ് പ്രകടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ആരോപണം. കെഎസ്യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ അനില്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് കടമ്പൂര്‍ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ അഭിനവ് അടിയുടെ ആഘാതത്തില്‍ ബോധരഹിതനായി. ഇതിന് ശേഷമാണ് ശ്രീരാഗിനും, അനില്‍കുമാറിനും നേരെ അക്രമം നടന്നത്. പരിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

കടമ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. അക്രമത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button