News
കൊല്ലത്ത് ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം
കൊല്ലം : കൊല്ലത്ത് ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് ജില്ലയില്‍ താമസമാക്കിയിട്ടുള്ള ചില വിദ്യാർത്ഥിനികൾ ഹൗസ് ബോട്ട് പെൺവാണിഭ ഏജന്റുമാരുടെ ഇരകളാണെന്നാണ് അറിയാൻ കഴിയുന്നത്.വിദേശികളെയും അന്യസംസ്ഥാന ടുറിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്.
മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ഹൌസ് ബോട്ട് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിച്ചുതരും. മാത്രമല്ല കമിതാക്കള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.
രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്.കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് പതിവ്. മത്സ്യതൊഴിലാളികള്‍ അധികം ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടും. പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തുകയും ചെയ്യും.
മുൻപ് സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതു ലക്ഷ്യമാക്കി ഇവിടെ എത്താറുണ്ടെന്നാണ് വിവരം.