32 ട്രെയിനുകള്‍ ഇന്ന് മുതൽ ഓടിത്തുടങ്ങും
കൊച്ചി : കോവിഡ് നിയന്ത്രണങ്ങൾ മൂലം റദ്ദാക്കിയിരുന്ന 32 ട്രെയിനുകള്‍ ഇന്ന് മുതൽ സര്‍വീസ് പുനരാരംഭിക്കും. എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ ആരംഭിച്ചു.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (06305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (06306), ഷൊർണൂർ-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊർണൂർ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂർ സ്പെഷ്യൽ (06307), കണ്ണൂർ-ആലപ്പുഴ സ്പെഷ്യൽ (06308), പുനലൂർ-ഗുരുവായൂർ (06327), ഗുരുവായൂർ-പുനലൂർ (06328), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (06342), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ (06347), മംഗളൂരു-തിരുവനന്തപുരം (06348), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് (06791), പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസ് (06792), നാഗർകോവിൽ-കോയമ്പത്തൂർ (06321), കോയമ്പത്തൂർ-നാഗർകോവിൽ സ്പെഷ്യൽ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷ്യൽ(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കൽ സ്പെഷ്യൽ (06188), കാരയ്ക്കൽ-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റർസിറ്റി (02678), െബംഗളൂരു-എറണാകുളം ഇന്റർസിറ്റി (02677), മംഗളൂരു-നാഗർകോവിൽ സ്പെഷ്യൽ (06605), നാഗർകോവിൽ-മംഗളൂരു സ്പെഷ്യൽ (06606) എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്.
യാത്രക്കാർ കുറവായതിനാൽ അമൃത എക്സ്പ്രസ്സും മലബാർ എക്സ്പ്രസ്സും ഉൾപ്പെടെയുള്ള തീവണ്ടികൾ ജൂൺ 30-ന് ശേഷമേ ഓടുകയുള്ളു.